National

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍മോചിതയായി

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍മോചിതയായി. കൊറോണ ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ. ജയില്‍ അധികൃതര്‍ ഇവർ കഴിയുന്ന ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി.സ്വത്തുതര്‍ക്കത്തിലെ നാലു വര്‍ഷത്തെ തടവുശിക്ഷയാണ് ഇവർ പൂര്‍ത്തിയാക്കിയത്.

കൊറോണ രോഗ ബാധ നെഗറ്റീവ് ആയാൽ മാത്രമേ ശശികല ചെന്നൈയിലേയ്ക്ക് മടങ്ങു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു 2017ഫെബ്രുവരി 15ന് ആയിരുന്നു ശശികലയെ ജയിലിൽ അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *