National

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ,എസ് പി ബാലസുബ്രഹ്മണ്യത്തിന് പദ്മവിഭൂഷൺ

ഡൽഹി: 72-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.മലയാളികളുടെ സ്വന്തം ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. എസ് പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേര്‍്ക്കാണ് പ്ത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം.

മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *