National

കാമുകിയെ കാണാനെത്തിയപ്പോള്‍ വീട്ടുകാരുടെ പിടിയിലായി, പേടിച്ച് യുവാവ് പാകിസ്ഥാനിലേക്ക് ഒളിച്ചോടി; പാക് സേനയുടെ പിടിയില്‍

ജയ്പുർ: മാനക്കേട് ഭയന്നു ഒളിച്ചോടിയ യുവാവ് പാക് അതിർത്തി സേനയുടെ പിടിയിൽ. പാകിസ്ഥാൻ റേഞ്ചർമാരുടെ പിടിയിലായ യുവാവിനെ വിട്ടുകിട്ടുന്നതിനായുള്ള ശ്രമത്തിലാണു വീട്ടുകാരും രാജസ്ഥാൻ പൊലീസും ബിഎസ്എഫും. കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ടതിന്റെ വിഷമത്തിലും മാനക്കേട് ഭയന്നുമാണ് യുവാവ് നാടുവിട്ടത്.

സംഭവത്തെ നടന്നത് രാജസ്ഥാനിലെ ബാഡ്മേർ ജില്ലയിലാണ്. പാക് അതിർത്തിയോടു ചേർന്ന ഗ്രാമമാണ്ത്തി ഇത്.നവംബർ നാലിനു രാത്രി കാമുകിയെ കാണാൻ 19കാരനായ ഗെമറ റാം മേഘ്‍വാൽ അവരുടെ വീട്ടിലെത്തിയത്. എന്നാൽ ​ഗെമറയെ കാമുകിയുടെ മാതാപിതാക്കൾ പിടികൂടി. സംഭവം വീട്ടിൽ അറിയിക്കുമെന്നു പറഞ്ഞതോടെ പേടിച്ച് യുവാവ് നാടുവിടുകയായിരുന്നു.

യുവാവിനെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീടാണ് അതിർത്തിക്കപ്പുറം പാക്കിസ്ഥാൻ ഗ്രാമത്തിലുള്ള ബന്ധു വീട്ടിലേക്കു പോയതാകാം എന്നു വീട്ടുകാർ പറയുന്നത്. ഇതോടെ ബിഎസ്എഫ് കേസ് ഏറ്റെടുക്കുകയും പാക്ക് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു.മേഘ്‍വാൽ ജനുവരി നാലിനാണ് പാക് അതിർത്തി സേനയുടെ പിടിയിലുണ്ടെന്ന സ്ഥിരീകരണം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *