Cinema National

ശസ്ത്രക്രിയക്ക് ശേഷം നടൻ കമൽഹാസൻ ആശുപത്രി വിട്ടു

മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ ആശുപത്രി വിട്ടു. കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് ഒരാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന് സർജറി നടത്തിയത് . കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമൽഹാസൻ സർജറിക്ക് വിധേയനായത്.ഒരു അപകടത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു സർജറി.അദ്ദേഹത്തിന്റെ ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്.കമൽഹാസൻ ആരോ​ഗ്യം വീണ്ടെടുത്തെന്നും ഇന്ന് ഡിസ്ചാർജ്ജ് ചെയ്തെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *