National

റഫേലിന്റെ ആകാശക്കരുത്ത് തെളിയിച്ച് അഭ്യാസ പ്രകടനം;ജോധ്പൂരിൽ ഇന്ത്യ-ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസ പ്രകടനത്തിന് തുടക്കം

ജയ്പൂർ :ആകാശക്കരുത്ത് തെളിയിച്ച് ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം. അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതാണ് അഭ്യാസ പ്രകടനം.ജോധ്പൂരിൽ ബുധനാഴ്ചയാണ് ആരംഭം കുറിച്ചത്.പ്രകടനം ഈ മാസം 24 വരെയാണ്.

ഇരു വ്യോമസനേകളും ഡെസെർട്ട് നൈറ്റ് 21 പേരിലാണ് തമ്മിൽ അഭ്യാസ പ്രകടനം നടത്തുന്നത്. പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനായി ഫ്രഞ്ച് വ്യോമസനേയുടെ വിമാനങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. ജിബൂട്ടി വ്യോമതാവളത്തിൽ നിന്നും എ-330 മൾട്ടിറോൾ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന്റെ സഹായത്തോടെയാണ് വിമാനങ്ങൾ ജോധ്പൂരിൽ എത്തിച്ചേർന്നത്. റഫേലിന് പുറമേ എയർബസ് എ-330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ട്, എ-400എം ടാക്ടിക്കൽ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് എന്നിവയാണ് അഭ്യാസ പ്രകടനത്തിൽ ഫ്രഞ്ച് പട അണിനിരത്തുക.

എസ്‌യു-30 എംകെഐ, റഫേൽ, മിറാഷ് 2000, ഐഎൽ ഫ്‌ളൈറ്റ് റിഫ്യുവെല്ലിംഗ് എയർക്രാഫ്റ്റ്, എഡബ്യൂഎസിഎസ്, എഇഡബ്യൂ &സി തുടങ്ങിയ എയർക്രാഫ്റ്റ് എന്നിവയാണ് അഭ്യാസ പ്രകടനത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പങ്കെടുപ്പിക്കുക. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ ബന്ധത്തിൽ വ്യോമാഭ്യാസ പ്രകടനം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *