National Special

കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിച്ച് സി.ഐ.എസ്.എഫ് ജവാൻ ;കയ്യടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഒരു മെട്രോസ്‌റ്റേഷനിൽ ജോലി ചെയ്യുന്ന സൈനികനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വികാസ് ആണ് ഒരു യാത്രികന്റെ ജീവൻ രക്ഷിച്ചത്.നിർണായക ഘട്ടത്തിൽ ഒരു യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി ജവാൻ നടത്തിയ ഇടപെടലാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ കാരണമായത്.

ഡൽഹിയിലെ ഡാബ്രി സ്‌റ്റേഷനിൽ എത്തിയ ഒരു യാത്രികൻ പെട്ടന്ന് വിറച്ച് കുഴഞ്ഞുവീഴുകയായിരുന്നു.ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ജവാൻ വികാസ് ഒരു നിമിഷം പോലും പാഴാക്കി കളയാതെ ഓടി എത്തി കുഴഞ്ഞുവീണയാൾക്ക് സി.പി.ആർ നൽകി.തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിക്കാനും വികാസ് സഹായിച്ചു.

ബോധം തിരികെകിട്ടിയ യാത്രക്കാരൻ തന്റെ പേര് സത്യനാരായണൻ ആണെന്നും തന്നെ നിർണായക ഘട്ടത്തിൽ സഹായിച്ച വികാസിന് നന്ദിയുണ്ടെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *