National

ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് വാക്‌സിനെത്തും; 20 ലക്ഷം ഡോസ് കൊവിഷീൽഡ് അയയ്ക്കും

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ അയക്കും.പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീൽഡ് വാക്‌സിൻ ബ്രസീലിലേക്ക് കയറ്റി അയയ്ക്കുക.

അടുത്ത രണ്ടാഴ്ചയ്ക്ക് അകം വാക്‌സിൻ കയറ്റി അയയ്ക്കാനാണ് ലക്ഷ്യമിടുന്നത്.പ്രത്യേക വിമാനം വഴി മുംബൈ വിമാനത്താവളത്തിൽ നിന്നാണ് കയറ്റുമതി. ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ കുത്തിവയ്പിനെ ബാധിക്കാത്ത തരത്തിലാണ് കൊവിഷീൽഡ് വാക്‌സിൻ കയറ്റുമതിക്ക് ബ്രസീലിയൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *