ഡൽഹി:വാട്ട്സ്ആപ്പ് കൊണ്ടുവരുന്ന പുതിയ സ്വാകാര്യത നയത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി.അഖിലേന്ത്യ വ്യാപാരി കോൺഫഡറേഷനാണ് റിട്ട് ഹർജി കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന ആവശ്യം.
അതേസമയം, രാജ്യാന്തര തലത്തിലെ പ്രതിഷേധം കനത്തതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് മാസം 15 വരെ നീട്ടിവച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. തെറ്റിദ്ധാരണകൾ മാറ്റാൻ നടപടി സ്വീകരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വ്യക്തിഗത സന്ദേശങ്ങൾ എല്ലായ്പ്പോഴും എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നത്. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.