National

ചൈനീസ് വാക്‌സിനിൽ വിശ്വാസമില്ല;ഇന്ത്യയെ സമീപിച്ച് ബ്രസീല്‍,ബോള്‍സോനാരോ മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: കോവിഡിനെതിരെ ചൈന വികസിപ്പിച്ചെടുത്ത വാക്‌സിന് ഗുണമേന്മ പോരാ എന്ന കണ്ടെത്തലിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് വാക്‌സിൻ വാങ്ങാൻ ഒരുങ്ങി ബ്രസീൽ. പ്രത്യേക വിമാനം മുംബൈയിലേക്ക് എത്തിച്ച് 20 ലക്ഷം ഡോസ് വാക്‌സിൻ നാട്ടിൽ എത്തിക്കാനാണ് ബ്രസീൽ ഉദ്ദശിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രസീൽ പ്രസിഡന്റ് ബോൾസോനാരോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബ്രസീലിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി നേരിടുകയാണ്. ചൈനീസ് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണത്തിൽ 50 ശതമാനം ഫലപ്രാപ്തി മാത്രമാണ് കണ്ടെത്താനായത്‌. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്ന് കോവിഷീൽഡും കോവാക്‌സിനും സംഭരിക്കാൻ ബ്രസീൽ തീരുമാനമിടുന്നത്.ഈ ആഴ്ച അവസാനം വിമാനം മുംബൈയിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശീതികരണ സംവിധാനം ഉൾപ്പെടെ വാക്‌സിൻ സൂക്ഷിക്കാൻ കഴിയുന്ന എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനം അയക്കാനാണ് ബ്രസീൽ ആലോചിക്കുന്നത്.

ബ്രസീൽ പ്രസിഡന്റ് ബോൾസോനാരോ അടിയന്തരമായി വാക്‌സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് കത്തയച്ചത്. കോവിഷീൽഡ് ഇന്ത്യയിൽ നിർമ്മിക്കുന്ന പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബ്രസീൽ വാണിജ്യകരാർ ഒപ്പിട്ടതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *