National

7എംപിമാര്‍ ഉടന്‍ തൃണമൂലില്‍ എത്തും,ബിജെപിയിൽ ആരും ഉണ്ടാകില്ല;ബംഗാള്‍ മന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 7 ബിജെപി എംപിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അവകാശവാദവുമായി പശ്ചിമ ബംഗാള്‍ ഭക്ഷ്യമന്ത്രിയും തൃണമൂൽ നേതാവുമായ ജ്യോതിപ്രിയ മല്ലിക്ക്. മെയ് മാസത്തിന് മുന്‍പായി ഈ എംപിമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.വിവേകാനന്ദ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുകൊണ്ടാണ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ട ബിജെപിയില്‍ ചേർന്നതെന്ന് അറിയില്ല. അയാള്‍ അവിടെ എത്രകാലം തുടരുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്.അഞ്ച് മാസം ബിജെപിയില്‍ തുടര്‍ന്ന ശേഷം അദ്ദേഹം പാർട്ടി വിടുമെന്നും മന്ത്രി പറഞ്ഞു.ബിജെപിയിൽ ഒരാള്‍ പോലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും അടുത്തിടെ ആറോ ഏഴോ ബിജെപി എംപിമാര്‍ പാര്‍ട്ടി വിട്ട് മെയ് മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *