Cinema National

മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു;കോടതിയെ സമീപിച്ച് നിര്‍മ്മാണ കമ്പനി

വിജയ് ചിത്രം മാസ്റ്റര്‍ നാളെ റിലീസ് ചെയ്യുകയാണ്.എന്നാൽ റീലിസിന് മുമ്പേ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചോര്‍ന്നു.ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

നാളെ പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചോര്‍ന്നത്. വിതരണകാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് രംഗങ്ങൾ ചോർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ എസ് പി ഫിലിം ക്രിയേറ്റീവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടലിനായി നിര്‍മ്മാണ കമ്പനി മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭ്യര്‍ത്ഥിച്ചു. അഭ്യർത്ഥനയുമായി മറ്റ് തമിഴ് സംവിധായകരും രംഗത്ത് വന്നിട്ടുണ്ട്. സീനുകൾ ചോർത്തിയത് സോണി ഡിജിറ്റൽ സിനിമാസിലെ ജീവനക്കാരൻ എന്ന് നിര്‍മ്മാണ കമ്പനിയായ എസ് പി ഫിലിം ക്രിയേറ്റീവ് ആരോപിച്ചു. ഈ ജീവനക്കാരന് എതിരെ പരാതി നൽകുകയും ചെയ്തു. മാസ്റ്റർ സിനിമയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഇത് നടന്നതെന്ന് നിർമ്മാണ കമ്പനി ആരോപിച്ചു.

സംസ്ഥാനത്തെ തിയേറ്ററുകൾ പത്ത് മാസത്തെ ഇടവേളക്ക് ശേഷം നാളെ തുറക്കുമ്പോൾ‍ വിജയ്​യുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *