ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്ത സംഭവത്തില്‍ സീനിയര്‍ പൈലറ്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ഗോ എയര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ജനുവരി ഏഴിനാണ് പൈലറ്റ് ട്വീറ്റ് ചെയ്തത്. എല്ലാ ജീവനക്കാരും സോഷ്യല്‍ മീഡിയയില്അടക്കം കമ്പനിയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും, ജീവനക്കാരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകളില്‍ കമ്പനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഗോ എയര്അറിയിച്ചു.
അതേസമയം, പ്രധാനമന്ത്രിക്കെതിരായ ട്വീറ്റില്‍ ക്ഷമ ചോദിച്ച് പിരിച്ചുവിട്ട ഗോ എയര്‍ പൈലറ്റ് രംഗത്തെത്തി. തന്റെ ട്വീറ്റുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.