Cinema National

കുട്ടികള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളി;ആമിര്‍ ഖാനെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

കുട്ടികള്‍ക്കൊപ്പം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. മുംബൈയിലെ ആരാം നഗറില്‍ കഴിഞ്ഞ ദിവസം താരം കുട്ടിക്കൂട്ടങ്ങളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായത്. ചെറിയ കുട്ടികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ക്രിക്കറ്റ് കളി. സിക്‌സും ഫോറുമെല്ലാം പറത്തിയെങ്കിലും അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത് വലിയ വിമർശങ്ങളായിരുന്നു. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് മാസ്‌ക് വെയ്ക്കാത്തതിനാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്.

കുട്ടികൾ കളിക്കുന്ന ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താരം ഇറങ്ങിയത്.വിഡിയോയിൽ സൂപ്പര്‍താരത്തിന്റെ കളി നോക്കി നില്‍ക്കുന്ന കുട്ടികളേയും കാണാം. കുറച്ചു നേരം കളി തുടർന്ന ശേഷം താരം നിലത്തുവെച്ചിരുന്ന തന്റെ മാസ്‌ക് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ എടുത്തു. അതിനു ശേഷം ഗ്രണ്ടിലുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വിഡിയോയിലുണ്ട്.എന്നാൽ പുറത്ത് വന്ന വിഡിയോയില്‍ ആരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല.എന്നാൽ കുട്ടികളുടെ അടുത്തു നിന്ന് മടങ്ങുമ്പോൾ താരം മാസ്‌ക് ധരിക്കുന്നുണ്ട്.

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ആമിര്‍ ഖാനെതിരെ വിമര്‍ശനം ശക്തമായത്. നടന്‍ കിശ്വര്‍ മര്‍ച്ചന്റ് അടക്കമുള്ള നിരവധി ആളുകൾ വിമര്‍ശനവുമായി രംഗത്ത് എത്തി. എന്നാല്‍ താരത്തിന്റെ പ്രവർത്തിയെ പിന്തുണച്ച് നിരവധി ആരാധകരെത്തി. ക്രിക്കറ്റ് കളിക്കുമ്പോള്‍ ആരാണ് മാസ്‌ക് ധരിക്കുക എന്നാണ് അവരുടെ ചോദ്യം. കളിക്കുമ്പോള്‍ ശ്വാസം ആവശ്യമാണെന്നും മാസ്‌ക് ധരിക്കുകയാണെങ്കില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമെന്നാണ് കമന്റുകള്‍.എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോയെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *