National

കേന്ദ്രം വടിയെടുത്തു, തീരുമാനം മാറ്റി തമിഴ്നാട് സർക്കാർ; തീയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ചു

ചെ​ന്നൈ:സി​നി​മ തീ​യ​റ്റ​റു​ക​ളി​ലും മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ലും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​നു​ള്ള തമിഴ്നാട് സർക്കാരിന്റെ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാരിന്റെ കടുത്ത എതിർപ്പിനെ തുടർന്നാണ് തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്.

കേ​ന്ദ്ര സർക്കാർ പുറത്തിറക്കിയ മാ​ർ​ഗ​നി​ർ​ദേ​ശം അനുസരിച്ച് അ​ൻ​പ​തു ശ​ത​മാ​നം കാ​ണി​ക​ളെ തീ​യ​റ്റ​റു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാം. ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് തീ​യ​റ്റ​റു​ക​ൾ​ക്ക് ഉണ്ടായിരുന്ന നി​യ​ന്ത്ര​ണം തമിഴ്നാട് സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കി​യ​ത്. ഈ തീരുമാനം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നു ഇടയാക്കി.

പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തി​ന് മു​മ്പ് തീ​യ​റ്റ​റു​ക​ളി​ൽ 100 ശ​ത​മാ​നം​കാ​ണി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി സിനിമ താ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇതിനെ തുടർന്നാണ് തീ​യ​റ്റ​റു​ക​ളു​ടെ നി​യ​ന്ത്ര​ണം സം​സ്ഥാ​നം നീ​ക്കി​യ​ത്. തീരുമാനം വിവാദമായതോടെ കേ​ന്ദ്രം ഇ​ട​പെ​ടു​ക​യും തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *