National

യുപിയിൽ അംഗനവാടി ജീവനക്കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം;യോ​ഗി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ഡൽഹി: യുപിയിൽ അം​ഗനവാടി ജീവനക്കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യോ​ഗി
ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് നേരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. സ്ത്രീ സുരക്ഷയിൽ ഉത്തർപ്രദേശ്‌ സർക്കാരിന് തുടർച്ചയായി വീഴ്ച്ച പറ്റുന്നു എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

തുടക്കത്തിൽ ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയും യോഗി സർക്കാർ ചെവികൊണ്ടില്ല. അംഗനവാടി ജീവനക്കാരിയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു എന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *