National

കോ​വി​ഡ് പ്രതിരോധ വാ​ക്‌​സി​ന്‍റെ ആ​ദ്യ​ഡോ​സ് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി സ്വീ​ക​രി​ക്ക​ണം;കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജി​ത് ശ​ര്‍​മ

പാ​റ്റ്ന: കോ​വി​ഡ് പ്രതിരോധ വാ​ക്‌​സി​നെ കു​റി​ച്ച് ഇന്ത്യയിലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ആ​ത്മ​വി​ശ്വാ​സം സൃ​ഷ്ടി​ക്കാ​നായി ആ​ദ്യ ഡോ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ഹാ​റി​ല്‍​നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജി​ത് ശ​ര്‍​മ.

വാ​ക്‌​സിനിൽ ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം നേടിയെടുക്കാനായി കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ച റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മീ​ര്‍ പു​ട്ടി​നെ​യും അ​മേ​രി​ക്ക​യു​ടെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​യും പ്രധാനമന്ത്രി നരേന്ദ്രമോദി മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ശ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രിക്കൊപ്പം മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളും വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ​ര്‍​മ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *