National

ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പ്;ബിജെപിക്ക് ബദലാവാൻ എ​എ​പി,എ​ല്ലാ സീ​റ്റി​ലും മ​ത്സ​രിക്കും

അ​ഹ​മ്മ​ദാ​ബാ​ദ്:നടക്കാനിരിക്കുന്ന ഗു​ജ​റാത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാനൊരുങ്ങി ആം​ആ​ദ്മി പാ​ർ​ട്ടി.തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന 504 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യും എ​എ​പി പു​റ​ത്തു​വി​ട്ടു.

പാ​ർ​ട്ടി വ​ക്താ​വും എ​എ​പി എം​എ​ൽ​എ​യുമായ അ​തി​ഷി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​ക്ക് ശ​ക്ത​മാ​യ ബ​ദ​ലാ​കാ​ൻ എ​എ​പി​ക്ക് കഴിയുമെന്നും ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് നീ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.ഗുജറാത്തിൽ ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മ​ല്ല, നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ലും​ എ​എ​പി മ​ത്സ​ര രംഗത്തുണ്ടാകുമെന്നും അ​തി​ഷി പ​റ​ഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *