National

‘അ​ബി തോ ​സൂ​ര​ജ് ഉ​ഗാ ഹെ’; ​കവിത രചിച്ച് പ്രധാനമന്ത്രി,കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​റിൽ പങ്കുവെച്ചു

ന്യൂ​ഡ​ൽ​ഹി: രാജ്യ ഭരണത്തിൽ മാത്രമല്ല ക​വി​ത​യി​ലും ഒ​രു കൈ ​പ​രീ​ക്ഷിച്ച് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി. അദ്ദേഹം ര​ചി​ച്ച് ആ​ല​പി​ച്ച ക​വി​ത കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഔദ്യോ​ഗി​ക ട്വി​റ്റ​റിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അ​ബി തോ ​സൂ​ര​ജ് ഉ​ഗാ ഹെ (​ഇ​പ്പോ​ഴാ​ണ് സൂ​ര്യ​ൻ ഉ​ദി​ച്ച​ത്) എ​ന്ന ശീർഷകത്തോടെയുള്ള വീ​ഡി​യോ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മാ​സ്മ​രി​ക​വും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തു​മാ​യ ക​വി​ത എ​ന്നു വിശേഷണം നൽകിയാണ് ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി എ​ഴു​തി​യ ക​വി​ത ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​വി​ത​യു​ടെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ പ്രധാനമന്ത്രി, സൈ​നി​ക​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​ർ തുടങ്ങിയവരാണുള്ളത്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *