ചെന്നൈ:രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിൽ നടന് രജനികാന്ത് വിദേശത്തേക്ക്.രജനി ജനുവരി 14ന് സിംഗപ്പൂരിലേക്ക് പോകും.താരത്തിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത് വിദഗ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന്.തമിഴ്നാട്ടിൽ ആരാധകരുടെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് ചെന്നൈയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം.
സൂപ്പർസ്റ്റാർ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ തമിഴകത് ആരാധകരുടെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ രജനികാന്തിന്റെ കോലം കത്തിച്ചു. ഇന്നലെ രജനികാന്തിന്റെ വീടിന്റെ മുന്നിൽ ഒരു ആരാധകൻ ആത്മഹത്യക്ക് ശ്രമിക്കുക വരെ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് താരത്തിന്റെ വിദേശ യാത്ര.