National

കണ്ണില്ലാത്ത ക്രൂരത;മദ്യലഹരിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ അടിച്ചുകൊന്നു,പ്രതി ഒളിവിൽ

മുസാഫര്‍: മദ്യലഹരിയിലുള്ള അച്ഛന്റെ വടികൊണ്ടുള്ള മര്‍ദ്ദനമേറ്റ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുപിയിലെ ഷാമില്‍ ജില്ലയിലാണ് ക്രൂരത നടന്നത്.അമ്മയുടെ മടിയില്‍ കിടക്കുന്നതിനിടെയാണ് കുഞ്ഞിന് അടിയേറ്റത്. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് എത്തിയിരുന്നത് ഭാര്യ ചോദ്യം ചെയ്തിരുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് താനെ ഭവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇയാൾക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് വ്യക്തമാക്കി.സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

മദ്യപിച്ച് എത്തിയത് യുവതി ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവതിയെ ഇയാള്‍ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദിക്കുന്നതിനിടെ യുവതിയുടെ മടിയിൽ കിടന്നിരുന്ന കുട്ടിയ്ക്കും അടിയേല്‍ക്കുകയായിരുന്നു. സാരമായി
മർദ്ദനത്തിൽ പരിക്കേറ്റ കുട്ടി തത്കഷണം മരിച്ചു. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *