National

കെ.ശിവൻ ഐഎസ്ആർഒ ചെയർമാനായി തുടരും;സർവ്വീസ് നീട്ടി നൽകി കേന്ദ്രം

ബെം​ഗളൂരു: ഐഎസ്ആ‍‍ർഒ ചെയ‍ർമാൻ കെ.ശിവൻ്റെ കാലാവധി കേന്ദ്രം നീട്ടി നൽകി.ശിവൻ്റെ കാലാവധി ഒരു വർഷത്തേക്കാണ് കേന്ദ്രം നീട്ടി നൽകിയത്.2021 ജനുവരി 15-ന് അദ്ദേഹത്തിൻ്റെ കാലാവധി അവസാനിരിക്കെയായിരുന്നു കേന്ദ്ര തീരുമാനം. 2022 ജനുവരി 14 വരെയാണ് അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

ശിവൻ്റെ കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചത് കേന്ദ്ര നിയമനകാര്യ സമിതിയാണ്.ഐഎസ്ആ‍‍ർഒ ചെയ‍ർമാന് കേന്ദ്രസർക്കാർ സ‍ർവ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് സമീപകാലത്ത് ഇതാദ്യമായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവർത്തിക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *