ഗാസിയാബാദ്: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്ത കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു. ഗാസിയാബാദ് ബിജെപിയാണ് കപിൽ ബൈസ്ല എന്നറിയപ്പെടുന്ന ഗുർജറെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബിജെപിയിൽ ചേരാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് ഗുർജർ അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷഹീൻബാഗിൽ പ്രതിഷേധിച്ചവർക്ക് നേരെ ഫെബ്രുവരി ഒന്നിനാണ് ഗുർജർ വെടിയുതിർത്തത്.തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.അന്ന് പോലീസിന്റെ പിടിയിലാകുമ്പോൾ താനും തന്റെ പിതാവും ആംആദ്മി പാർട്ടി അംഗങ്ങൾ ആണെന്നായിരുന്നു ഗുർജർ അവകാശപ്പെട്ടത്. എന്നാൽ ആംആദ്മി പാർട്ടിയും ഗുർജറുടെ കുടുംബവും ഇക്കാര്യം നിഷേധിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/GRjisVP0wcc54M4TWGyo56