National

ഒടുവില്‍ ഗവര്‍ണര്‍ അയഞ്ഞു;വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ അനുമതി

കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍.രണ്ട് തവണ അനുമതി നിഷേധിക്കപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു എന്ന പ്രതീതിക്ക് ഒടുവിലാണ് മഞ്ഞുരുകിയത്.പ്രത്യേക നിയമസഭ സമ്മേളനം വ്യാഴാഴ്ച ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തത്വത്തില്‍ അനുമതി നല്‍കി.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്‌ന പരിഹാരമായത്.

അടിയന്തരമായി നിയമസഭ ചേരുന്നതിന്റെ കാരണം വ്യക്തമാക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല എന്നു പറഞ്ഞായിരുന്നു ഗവര്‍ണര്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതിന് നേരത്തെ അനുമതി നിഷേധിച്ചത്. എന്നാല്‍ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ഗവര്‍ണര്‍ സ്പീക്കറെ അറിയിക്കുകയായിരുന്നു.സര്‍ക്കാരിനെ ഔദ്യോഗികമായി തിങ്കളാഴ്ചയോടെ രാജ്ഭവന്‍ തീരുമാനം അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *