National

രക്തസമ്മർദ്ദത്തിൽ വ്യതിയാനം;രജനീകാന്ത് ആശുപത്രിയിൽ തുടരും

ബെം​ഗളൂരു: രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനെ ഇന്ന് ഡിസ്ചാർജ് ചെയ്യില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും രക്തസമ്മർദം കുറയ്ക്കാൻ മരുന്നുകൾ നൽകുന്നത് തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. സന്ദർശകരെ അനുവദിക്കില്ലെന്നും ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനമുണ്ടാകുമെന്നും അവർ അറിയിച്ചു.

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടായതിനെ തുടർന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *