National

കോവിഡ് വാക്‌സിന്‍; നാല് സംസ്ഥാനങ്ങളില്‍ അടുത്തയാഴ്ച ഡ്രൈ റണ്‍

ന്യൂഡല്‍ഹി :കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ അടുത്തയാഴ്ച നടക്കും.ഇതിന്റെ ഭാഗമായി 4 സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക.അസം, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.

യുഎന്‍ഡിപിയും ലോകാരോഗ്യ സംഘടനയും സഹകരിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുക, സൗകര്യങ്ങള്‍ ഒരുക്കുക, മാപ്പിംഗ്, ഗുണഭോക്തൃ ഡാറ്റ തയ്യാറാക്കല്‍, ടീം അംഗങ്ങളുടെ വിന്യാസം, മോക്ക് ഡ്രില്ലുകള്‍, അവലോകന മീറ്റിംഗുകള്‍ തുടങ്ങിയവയാണ് നടത്തുക.

ഓരോ സംസ്ഥാനങ്ങളിലെയും ഒന്നോ രണ്ടോ ജില്ലകളെയാകും ഡ്രൈ റണ്ണിനായി തിരഞ്ഞെടുക്കുക. ഇവിടങ്ങളിലെ മെഡിക്കല്‍ കോളജുകള്‍,ജില്ലാ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാർ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *