National

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനം തെരുവിലേക്ക്;സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന സമരത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതോടെ ഗവർണറും സർ‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിന് ഇടയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങുന്നത്.

രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സംയുക്ത കർഷക സമിതി പ്രതിക്ഷേധം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെയെത്തും. നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നിയമസഭ കൂടാനുള്ള സർക്കാരിന്റെ ആവശ്യം ഗവർണർ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.

അനുമതി നിഷേധിച്ച ഗവർണറുടെനീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇത് ബനാന റിപബ്ലിക്കല്ലെന്ന് വിമർശിച്ച് കൃഷിമന്ത്രി വി എസ് സുനി‌ൽകുമാർ തന്നെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. സമരപരിപാടികൾ ആലോചിക്കാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും.

Leave a Reply

Your email address will not be published. Required fields are marked *