National

രോഗിയുടെ ബന്ധുക്കൾ തമ്മിൽ തർക്കം;ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് എട്ട് തവണ;വൈറലായി വീഡിയോ

ചണ്ഡീഗഢ്: ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി രോഗിയുടെ ബന്ധുക്കളുടെ അതിക്രമം.സംഭവം നടന്നത് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ബാലാജി ആശുപത്രിയിലാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പിക്കപ്പ് വാന്‍ എട്ടോളം തവണയാണ് ആശുപത്രിയിലേക്ക് ഇടിച്ചു കയറ്റിയത്.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമണത്തിൽ 15 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ബാലാജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടത്തിലുള്ള ഒരാളുടെ പരാക്രമം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *