National

കമ്മ്യൂണിസ്റ്റുകാരുടെ ചതിക്കുഴിയിൽ പെടരുത്;സമരം ചെയ്യുന്നവരെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് ത്രിപുര മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റുകാരുടെ ചതിക്കുഴിയിൽ വീണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് സമരത്തിന് പോകരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.കർഷകരുടെ സമരത്തിലേക്ക് മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി കഴിഞ്ഞുവെന്നും തന്റെ സംസ്ഥാനത്ത് ചെയ്തതുപോലെ കര്‍ഷകരെ പാര്‍ട്ടി പ്രവര്‍ത്തകരാക്കി മാറ്റുമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.

‘ത്രിപുരയിലെ കര്‍ഷകരെ 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രരാക്കി. ഇപ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ വരുമാനം ഇരട്ടിയാക്കി സ്വയം പര്യാപ്തരായി മുന്നേറുകയാണ്. കമ്മ്യൂണിസ്റ്റുകാരുടെ യഥാര്‍ത്ഥ മുഖമറിയാന്‍ ത്രിപുരയിലെ കര്‍ഷകരോട് ചോദിക്കാനായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഞാന്‍ ക്ഷണിക്കുകയാണ്’- ബിപ്ലബ് പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ഇടത് തീവ്രവാദ മാവോയിസ്റ്റ് സംഘടനകള്‍ നുഴഞ്ഞുകയറിയെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണത്തിന് പിന്നാലെയായിരുന്നു ബിപ്ലബിന്റെ പ്രതികരണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *