നമ്മുടെ രാജ്യത്തിൻറെ കരുത്താണ്, കാവലാണ് നമ്മുടെ സൈനികർ. രാജ്യത്തിനുവേണ്ടി ദുഷ്ടശക്തികളോടും പ്രതികൂല കാലാവസ്ഥയോടും പൊരുതിയാണ് നമ്മുടെ ജവാന്മാർ അതിർത്തിപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.ഇപ്പോഴിതാ അതിശൈത്യത്തിൽ പുഷ് അപ്പ് എടുക്കുന്ന സൈനികന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
വിഡിയോയിൽ 40 സെക്കൻഡിനുള്ളിൽ 47 പുഷ് അപ്പ് എടുക്കുന്ന ബിഎസ്എഫ് ജവാനാണ് കാണാൻ കഴിയുന്നത്. ഫിറ്റ് ഇന്ത്യ ചലഞ്ച് എന്ന ടാഗ്ലൈനോടെ ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച ദൃശ്യങ്ങളാണിത്.നാൽപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു.
40 seconds. 47 push ups.
Bring it ON.#FitIndiaChallenge@FitIndiaOff@IndiaSports
@@PIBHomeAffairs pic.twitter.com/dXWDxGh3K6— BSF (@BSF_India) January 22, 2022