National Special

24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്‌ക്രീം; ഗോള്‍ഡന്‍ രുചിയുടെ വില തേടി സോഷ്യല്‍മീഡിയ

വിചിത്രമായ പല ഭക്ഷണ പരീക്ഷണ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറാറുണ്ട്. ചിലതിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ മറ്റു ചിലതിന് രൂക്ഷ വിമർശനമാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു ഐസ്ക്രീമിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ചർച്ചയായി മാറുന്നത്.. സ്വര്‍ണ പൂശിയ ഐസ്‌ക്രീം ആണ് വിഭവം.

ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് ഈ വിചിത്ര സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ ഐസ്ക്രീം. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്‌ളോഗറാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

വിഡിയോയിൽ സ്വര്‍ണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നും കാണാം. ചോക്ക്‌ലേറ്റില്‍ ഉണ്ടാക്കിയ കോണില്‍ ഐസ്‌ക്രീം നിറച്ചശേഷം മുകളില്‍ 24 കാരറ്റിന്റെ സ്വര്‍ണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടി വയ്ക്കും. അഞ്ഞൂറ് രൂപയാണ് ഐസ്‌ക്രീമിന്റെ വില.മികച്ച പ്രതികരണമാണ് അഭിനവ് പങ്കുവെച്ച് വിഡിയോയ്ക്ക് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *