National

രാജ്യത്തെ കർഷക പ്രക്ഷോഭം;പിന്നിൽ പാക്കിസ്ഥാനും ചൈനയുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് അതിർത്തി രാജ്യങ്ങളായ ചൈനയും പാകിസ്താനുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ.കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾ കൊണ്ട് കർഷകർക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ഇതിന് പിന്നിൽ രാജ്യങ്ങളുടെ ​ഗൂഢാലോചനയാണെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്ത് എപ്പോൾ നടന്നുവരുന്ന പ്രക്ഷോഭം കർഷകരുടേയല്ല. അതിന് പിന്നിൽ അയാൾ രാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും കരങ്ങളുണ്ട്.ആദ്യം അവർ രാജ്യത്തെ മുസ്ലീങ്ങളെയാണ് സ്വാധീനിച്ചത്. അവരോട് എന്താണ് പറഞ്ഞത്? ദേശീയ പൗരത്വ രജിസ്റ്റർ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളിൽ മുസ്ലീങ്ങൾ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാൽ ആ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇപ്പോൾ കർഷകരോട പറയുകയാണ് പുതിയ നിയമങ്ങൾ നിങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.’-മന്ത്രി മഹാരാഷ്ട്രയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *