National

നീറ്റ് പിജി കൗണിസിലിങ് ഓണ്‍ലൈന്‍ വഴി ബുധനാഴ്ച മുതല്‍ ആരംഭിക്കും

നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതൽ ആരംഭിക്കും. കൗൺസിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് തീയതി പ്രഖ്യാപിച്ചത്. ഓൺലൈൻ വഴിയാണ് കൗൺസിലിങ് നടക്കുക. കഴിഞ്ഞ ദിവസംനിലവിലെ മാനദണ്ഡപ്രകാരം പിജി െമഡിക്കൽ കൗൺസിലിങ്ങ് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിൽ മുന്നാക്ക വിഭാഗ(ഇഡബ്ല്യുഎസ്), മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏർപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജികളിലെ തീർപ്പു വൈകിയതു കൗൺസിലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. കേസിൽ രണ്ടു ദിവസം തുടർച്ചയായി വാദം കേട്ട കോടതി കൗൺസിലിങ് ഒട്ടുംവൈകാതെ തുടങ്ങാൻ അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാണു കോടതി വിധി. അഖിലേന്ത്യ ക്വോട്ടയിൽ 27% സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂ!ഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ശരിവച്ചു.

8 ലക്ഷം രൂപ വരുമാന പരിധി ഉൾപ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വർഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയിൽ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകൾ ഹർജികളിലെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലാകും. 2019ൽ ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട ഓഫിസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾ തന്നെയാണോ മുന്നാക്ക സംവരണത്തിൽ ബാധകമാക്കേണ്ടത് എന്നാണ് കോടതി പരിശോധിക്കുന്നത്.

വരുമാന പരിധി 8 ലക്ഷം രൂപയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന ചോദ്യം ഉയർത്തിയ കോടതി, ഇതേക്കുറിച്ചു പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പൂർണമായും ശരിവച്ചു. ഇതനുസരിച്ച്, ഇഡബ്യുഎസ് വരുമാന പരിധിയിൽ മാറ്റമുണ്ടാകില്ല. കേസിൽ തീർപ്പുണ്ടാകുന്നതു വരെ കൗൺസിലിങ് നടത്തില്ലെന്നു നേരത്തെ കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചതു മെഡിക്കൽ പ്രവേശനം അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു. പിജി കൗൺസിലിങ്ങ് നീളുന്നതിനെതിരെ വിദ്യാർഥികളും റസിഡന്റ് ഡോക്ടർമാരും വൻതോതിൽ പ്രതിഷേധം ഉയർത്തിയിരുന്നു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *