National

കൗമാരക്കാര്‍ക്ക് കോവാക്‌സിന്‍; കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കൗമാരക്കാർക്ക് കോവിഡ് വാക്‌സിനും ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും കരുതൽ ഡോസും നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കി. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനാണ് നൽകുക എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിൻ വിതരണം ആരംഭിക്കുക. ഒന്നിന് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും കരുതൽ ഡോസ് നൽകുന്നത് ജനുവരി പത്തുമുതലാണ്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 39 ആഴ്ച പൂർത്തിയായവർക്കാണ് കരുതൽ ഡോസ് നൽകുക. 60 വയസിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർക്ക് ഡോക്ടരുടെ നിർദേശപ്രകാരമാണ് വാക്‌സിൻ നൽകുക എന്നും മാർഗനിർദേശത്തിൽ പറയുന്നു.

സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായാണ് വാക്‌സിൻ നൽകുക. നിലവിലുള്ള കോവിൻ അക്കൗണ്ട് വഴിയാണ് രജിസ്ട്രർ ചെയ്യേണ്ടത്. കോവിൻ ആപ്പിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന തീയതി നോക്കിയാണ് വാക്‌സിൻ നൽകുക. വാക്‌സിൻ സ്വീകരിക്കേണ്ട സമയമാകുമ്പോൾ ഗുണഭോക്താവിനെ എസ്എംഎസ് വഴി ഇക്കാര്യം അറിയിക്കും.

15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്നത് 2007 വർഷത്തെ അടിസ്ഥാനമാക്കിയാണ്. 2007 വർഷമോ, അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. കോവിൻ ആപ്പിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും മാർഗനിർദേശത്തിൽ പറയുന്നു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *