National

സൈനിക സഹകരണം മെച്ചപ്പെടുത്തുക ലക്ഷ്യം;മേജര്‍ ജനറല്‍ മനോജ് മുകുന്ദ് നരവനെ അറബ് രാജ്യങ്ങളിലേക്ക്

അറബ് രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ.ഇതിന്റെ ഭാഗമായി കരസേനാ മേധാവി എംഎം നരവനെ അറബ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം ആരംഭിച്ചു.ആറ് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനമാണ് കരസേന മേധാവിയുടേത്.ഡിസംബർ 9 മുതൽ 14 വരെ നീണ്ടുനിൽക്കുന്നതാണ് സന്ദർശനം.യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് നരവനെ സന്ദർശനം നടത്തുന്നത്. ആദ്യമായാണ് കരസേന മേധാവി എംഎം നരവനെ സൗദി സന്ദർശിക്കുന്നത്.

നാളെ യുഎഇയിൽ എത്തുന്ന കരസേനാ മേധാവി രണ്ട് ദിവസം ഇവിടെ വിവിധ ചർച്ചകളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കും. ഇന്ത്യ-യുഎഇ പ്രതിരോധ ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകളിൽ ഊന്നൽ നൽകുമെന്ന് ഇന്ത്യൻ ആർമി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.യുഎഇയുടെ ഉന്നത സൈനിക മേധാവികളുമായും നരവനെ കൂടിക്കാഴ്ച നടത്തും.

ഈ മാസം 13, 14 തീയതികളിൽ സൗദി സന്ദർശിക്കുന്ന നരവനെ സൗദി നാഷണൽ ഡിഫൻസ് കോളജിൽ സന്ദർശനം നടത്തും.ഉന്നതരുമായി പ്രതിരോധ മേഖലയിലെ പ്രശ്‌നങ്ങൾ അദ്ദേഹം ചർച്ച നടത്തും. നരവനെയുടെ സന്ദർശനത്തിന് ശേഷം വരും ദിവസങ്ങളിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബഹ്‌റൈനിലും യുഎഇയിലും സന്ദർശനം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *