National

വേദിയിൽ വെച്ച് ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി; വീഡിയോ

റാഞ്ചി: പൊതു വേദിയില്‍ വച്ച് യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നടന്ന പതിനഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വ്യക്കമായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ആണ് യുവാവിനെ മര്‍ദിച്ചത്. റെസ്ലിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ പ്രസിഡന്റ് കൂടിയാണ് ബ്രിജ്ഭൂഷണ്‍.

യുവാവിന് പതിനഞ്ചു വയസ് കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി സംഘാടകര്‍ മത്സരിക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഇതില്‍ പരാതി പറയാനാണ് യുവാവ് സ്റ്റേജിൽ എത്തിയത്.മത്സരിക്കാന്‍ പങ്കെടുക്കാൻ അനുവദിക്കണമെന്ന യുവാവിന്റെ ആവശ്യം ബ്രിജ്ഭൂഷണ്‍ തള്ളി. വീണ്ടും യുവാവ് അഭ്യര്‍ഥന തുടരുന്നപ്പോള്‍ രോഷാകുലനായ എംപി നിയന്ത്രണം വിട്ടുപെരുമാറുകയായിരുന്നു. എംപി യുവാവിനെ തള്ളുന്നും മുഖത്ത് അടിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ബിജെപി എംപിയുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *