സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനൻ തുടരും.കളമശേരിയിൽ ചേർന്ന സമ്മേളനത്തിൽ 46 അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. 2018 മുതൽ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ് സി എന്‍ മോഹനൻ.വിദ്യാര്‍ഥി, യുവജന രംഗങ്ങളിലൂടെയാണ് സി എന്‍ മോഹനന് പൊതുരംഗത്ത് ശ്രദ്ധേയനായത്.
1994 മുതല്‍ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷനായി. 92 -93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡല്‍ഹി സെന്ററിലും പ്രവര്‍ത്തിച്ചു. 2000 -2005ല്‍ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.2018 ജൂൺ 20 ന് സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയായിരുന്ന പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്.
കൂടാതെ എറണാകുളം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങളാണ്. 6 വനിതകളും കമ്മിറ്റിയിലുണ്ട്. 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു.