Kerala

മയക്കുമരുന്ന് പിടിച്ചാൽ ഇനി ഹോട്ടലുടമയും പ്രതി; നഗരത്തിലെ ഡിജെ പാർട്ടികൾ നിയന്ത്രിക്കാൻ കൊച്ചി സിറ്റി പോലീസ്

കേരളത്തിന്റെ വാണിജ്യ ഹബ്ബായ കൊച്ചിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു സാഹചര്യത്തിൽ കടുത്ത നടപടികളുമായി പോലീസ്.ലഹരി മാഫിയകൾ ഡി ജെ പാർട്ടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് പാർട്ടികളിൽ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുകയാണ് കൊച്ചി പോലീസ്. ഇതിന്റെ ആദ്യ പടിയായി ഡിജെ പാർട്ടികളിൽ മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകാൻ പോലീസ് തീരുമാനിച്ചു.

ഹോട്ടലുകളിൽ നടക്കുന്ന ഡിജെ പാർട്ടികളിൽ ഹോട്ടൽ ഉടമകൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.ഇത്തരം പാർട്ടിക്കിടെ മയക്ക് മരുന്ന് ഉപയോഗം തടയാൻ നടപടി എടുക്കണം. ഭാവിയിൽ പാർട്ടിയിൽ വെച്ച് മയക്കുമരുന്ന് പിടികൂടിയാൽ കേസിൽ ഹോട്ടൽ ഉടമകളും സ്വമേധയാ പ്രതികളാവും. പൊലീസ് ആക്ടിലെ 67 വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്ക് നോട്ടീസ് നൽകുക.

നർകോട്ടിക്സ് കൺട്രാൾ ബ്യൂറോയുടെ കേസുകളിലും ഈ നോട്ടീസ് ബാധകമാകും. ഇതുമായി ബന്ധപ്പെട്ട നടപടികൾ കൊച്ചി പൊലീസ് ആരംഭിച്ചു.ഇതിന്റെ ഭാഗമായി കൊച്ചിയിൽ സ്ഥിരം ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകൾക്കാണ് ആദ്യം നോട്ടീസ് നൽകുക. കൊച്ചിയിലെ അപകടത്തിൽ മരിച്ച മുൻ മിസ് കേരള അന്‍സി കബീര്‍ അടക്കമുള്ള മോഡലുകൾ പങ്കെടുത്ത പാർട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡിജെ പാർട്ടികളെയും ലഹരിമാഫിയകളുടെയും നിയന്ത്രിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *