തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ പത്ത് പേർ പൊലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളവരിൽ മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പോലീസ് പറഞ്ഞു. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും കസ്റ്റഡിയിലായ പത്തുപേരിലുണ്ട്. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പഴും ഒളിവിലാണ്.പ്രതികൾ സഞ്ചരിച്ച ഓട്ടോയ്ക്ക് പുറമേ ബൈക്കും കസ്റ്റഡിയിലെടുത്തു.
മൂന്ന് പേർ സഞ്ചരിച്ച ബൈക്കിന് പിറകിൽ ഇരുന്ന നന്ദിയാണ് സുധീഷിന്റെ കാല് റോഡിലെറിയുന്നത്. സംഘാംഗമായ ഓട്ടോ ഡ്രൈവർ രഞ്ജിത്ത് ഇന്ന് രാവിലെ പിടിയിലായിരുന്നു. പ്രതികൾക്ക് ഓളിച്ച് താമസിക്കാനും രക്ഷപെടാനും സഹായം നൽകിയവരാണ് പിടിയിലായ മറ്റ് ആളുകൾ.
അതേസമയം കൊലപതാക കാരണം ഗുണ്ടാപ്പക തന്നെയാണെന്നും. അന്വേഷണം മികച്ച രീതിയിലാണ് മുൻപോട്ട് പോകുന്നതെന്നും.പല ടീമായിട്ട് അന്വേഷണം നടത്തുന്നതെന്നും റൂറൽ എസ്പി പി കെ മധു പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് റണ്ടരയോടെ ആയിരുന്നു സംഭവം. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തി സംഘം വെട്ടുകയായിരുന്നു.