Kerala

പിജി ഡോക്ടർമാരുടെ സമരത്തിൽ ഭിന്നത; സമരം തുടരാൻ ഒരു വിഭാഗം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടർമാരുടെ സമരത്തിൽ ഭിന്നത രൂക്ഷം.സമരം പിൻവലിച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഒപി അടക്കമുള്ള സ‍ർവീസുകളിൽ നിന്ന് ഇന്നും വിട്ടുനിൽക്കുമെന്ന് ഒരു വിഭാഗം പിജി ഡോക്ടർമാർ അറിയിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ നടത്തിയ ചർച്ചയിൽ തന്നത് വാക്കാലുള്ള ഉറപ്പുകൾ മാത്രമാണെന്നും, അത് പോരാ, രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഒരു വിഭാഗം പിജി ഡോക്ടർമാർ പറയുന്നത്. എന്നാൽ രണ്ട് ദിവസത്തിനകം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രം തുടർസമരം മതിയെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം. അതേസമയം, എമർജൻസി ഡ്യൂട്ടി ബഹിഷ്കരണം ഉണ്ടാകില്ലെന്ന് ഇരുവിഭാഗവും അറിയിച്ചിട്ടുണ്ട്.

അതേസമയം, നിലവിൽ കേരളാ മെഡിക്കൽ പിജി അസോസിയേഷനിലെ സംസ്ഥാനകമ്മിറ്റിയിൽ ഉള്ളവരെ മാറ്റി കമ്മിറ്റി അപ്പാടെ പുനഃസംഘടിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിൻറെ ആദ്യപടി എന്ന നിലയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിറ്റിലെ പ്രസിഡൻറിനെ മാറ്റിയതായും വിവരം പുറത്തുവരുന്നു. ഇതോടെ പിജി അസോസിയേഷനിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്.

നാല് മാസം മുമ്പ് ടോക്കൺ സമരം നടത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നൽകിയ പല വാഗ്ദാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല. ഇന്നലെ നടത്തിയ അനുനയ ചർച്ചയിലടക്കം ജൂനിയർ ഡോക്ടർമാരുടെ കുറവ് നികത്തുന്നത് ഉൾപ്പടെ മറ്റ് ആവശ്യങ്ങൾ എല്ലാം പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പ് മാത്രമാണ് മന്ത്രിയിൽ നിന്ന് ലഭിച്ചത്. വാക്കാൽ ലഭിച്ച ഉറപ്പിൻമേൽ മാത്രം സമരം പിൻവലിക്കേണ്ടെന്നാണ് ഒരു വിഭാഗം പിജി ഡോക്ടർമാർ തീരുമാനിക്കുന്നത്. രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു.

പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ – അക്കാദമിക് ജൂനിയർ റെസിഡൻറ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കുമെന്നാണ് വീണാ ജോർജ് ഇന്നലത്തെ ചർച്ചയിൽ വ്യക്തമാക്കിയത്. എന്നാൽ ഇങ്ങനെ നേരത്തേയും വാക്കാൽ ഉറപ്പ് നൽകിയ കാര്യങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് സംഘടനയിലെ ഒരു വിഭാഗം പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *