Kerala

കടയ്ക്കാവൂർ പോക്‌സോ കേസ്; അമ്മ മകനെ ലൈം​ഗികമായി പീഡിപ്പിച്ചിട്ടില്ല, കേസ് അവസാനിപ്പിച്ച് കോടതി

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകൻ്റെ ആരോപണം വ്യാജമെന്ന്‌ കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു.

2021 ജൂൺ 16നാണ് പീഡന പരാതി വ്യാജമാണെന്നു കാട്ടി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് അംഗീകരിക്കുന്നതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച ഹർജി കൂടി പരിഗണിച്ച ശേഷമാണ് ഉത്തരവിറക്കിയത്. ജഡ്‌ജി കെവി രജനീഷ് ഉത്തരവിറക്കിയത്.

കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേക മെഡിക്കൽ സംഘമാണ്
കുട്ടിയെ വൈദ്യ പരിശോധന നടത്തിയത്. പരിശോധനയിൽ പീഡനം നടന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ തന്നെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിലാണ് കടയ്ക്കാവൂർ പോലീസ് കേസെടുത്തത്. 2020 ഡിസംബർ 28ന് അമ്മയെ അറസ്റ്റ് ചെയ്‍തു. വ്യക്തി വിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് പരാതി നൽകിച്ചതാണെന്നാണ് അമ്മയുടെ വാദം.

കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടും പോക്‌സോ കോടതി നടപടി എടുക്കാത്തതിനാൽ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി കേസ് വേഗത്തിൽ അവസാനിപ്പിക്കണം എന്ന ഉത്തരവ് പോക്‌സോ കോടതിക്കു നൽകി.ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *