ആലുവയിൽ നിയമ വിദ്യാർത്ഥിനിമൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽവിട്ടു.കേസിൽ മോഫിയയുടെ ഭർത്താവ് ഭർത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരെയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിൽ വിട്ടത്.
ഐപിസി 304(ബി), 498(എ), 306, 34 എന്നീ വകുപ്പുകൾ പ്രകാരം സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൊഫിയയുടെ കേസിൽ എറണാകുളം ജില്ല ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.സുഹൈലിന്റെ അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇവരെ കസ്റ്റഡിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടെങ്കിവും മെഡിക്കൽ രഖകൾ പരിശോധിച്ച കോടതി മൂന്ന് പേരെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിൽ വിട്ടു.
കേസിലെ മുഖ്യപ്രതി ഭർത്താവ് സുഹൈലിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, ഫോൺ കോളുകൾ എന്നിവ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടു.അതോടൊപ്പം പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചു.കഴിഞ്ഞ ദിവസമാണ് മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.