Kerala

മോഫിയ പര്‍വീണിന്റെ മരണം: സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു.സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് സിഐക്കെതിരെ നടപടി. സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു.

ആരോപണ വിധേയനായ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയ പര്‍വീണിന്റെ പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു.സർക്കാർ മൊഫിയയുടെ കുടുംബത്തോടൊപ്പമുണ്ട്. കുടുംബത്തിന് നീതി ഉറപ്പാക്കും. മോഫിയയുടെ കുടുംബത്തിനുണ്ടായ അനുഭവം കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നും മോഫിയയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി പി. രാജീവും വ്യക്തമാക്കിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *