Kerala

ഉദ്യോഗസ്ഥനെതിരെ നടപടി, വിട്ടുവീഴ്ചയില്ല; മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് പി രാജീവ്

ആലുവയിൽ ആത്മഹത്യചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ വീട് സന്ദർശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. മൊഫിയയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയും ഇരുവരുമായി ഫോണിൽ സംസാരിച്ചുവെന്ന് മന്ത്രി പറഞ്ഞു.

മോഫിയ കേസിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് നിയമന്ത്രി പി.രാജീവ് പറഞ്ഞു. ആരോപണ വിധേയനായ സി.ഐ. സി എൽ സുധീറിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽ‍കിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം.സർക്കാർ മൊഫിയയുടെ കുടുംബത്തോടൊപ്പമുണ്ട്. കുടുംബത്തിന് നീതി ഉറപ്പാക്കും. മോഫിയയുടെ കുടുംബത്തിനുണ്ടായ അനുഭവം കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നും മോഫിയയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണ വിധേയനായ സി.ഐ സുധീറിനെതിരേ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് മൊഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം,മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസിൽ എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണ ചുമതല. സംഘത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഇന്നറിയാം

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *