Kerala

ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ല;വണ്ടിയുന്താന്‍ ഇപ്പോ വേറെ ആളുണ്ടെന്ന് കെ സുരേന്ദ്രൻ

രാജ്യത്ത് ഉണ്ടായിരിക്കുന്ന പെട്രോൾ വില വർദ്ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.പ്രതിപക്ഷത്തിരുന്നപ്പോഴാണ് പെട്രോളിയം വില വർദ്ധനവിനെതിരെ വണ്ടി ഉന്തിയത്. ഇപ്പോൾ വേറെ ഉന്താൻ ആളുണ്ടല്ലോ.പ്രതിപക്ഷത്തിരുന്നാൽ ഇനിയും വണ്ടിയുന്തുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. പെട്രോൾ വിലയ്ക്ക് എതിരെ പ്രതിപക്ഷത്തിരിക്കുമ്പോൾ പല സമരങ്ങളും നടത്തും.അതിലൊന്നും കാര്യമില്ലെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *