Kerala

വിദ്യാഭ്യാസ രേഖകള്‍ എവിടെ? സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്ത

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയിൽ വ്യാജ രേഖകൾ സമർപ്പിച്ചെന്ന പരാതിയിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് ചോദ്യങ്ങളുമായി ലോകായുക്ത. നിങ്ങൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്നും ലോകായുക്ത നിർദേശിച്ചു. ഡോക്ടറേറ്റ് കസാഖിസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണെങ്കിൽ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെയറിഞ്ഞുവെന്നും കോടതി ചോദിച്ചു.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഹാജരാകാത്ത സാഹചര്യത്തിലാണ് ഷാഹിദയുടെ അഭിഭാഷകനോട് ഇക്കാര്യം ലോകായുക്ത ചോദിച്ചത്.വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളാണ് ഷാഹിദ ഉയർത്തുന്നത്.ഇതോടെ സത്യസന്ധത ബോധ്യപ്പെടണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു.

വിയറ്റ്നാം സർവകലാശാല ഡോക്ടറേറ്റ് നൽകിയെന്ന് പറഞ്ഞിരുന്ന സംസ്ഥാന സർക്കാർ ഇന്ന് നിലപാട് മാറ്റി. കസാഖിസ്താൻ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയെന്നാണ് ഷാഹിദ അറിയിച്ചതെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കസാഖിസ്ഥാൻ സർവ്വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു. യൂണിവേഴ്സിറ്റിയിലെ മലയാളിയായ ഒരു പ്രതിനിധിയാണ് തന്നെ ശുപാർശ ചെയ്തതുവെന്നായിരുന്നു ഇതിന് ഷാഹിദയുടെ മറുപടി. കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും ഷാഹിദ ലോകായുക്തയോട് ആവശ്യപ്പെട്ടു.

ഷാഹിദ കമാലിൻറെ വിദ്യാഭ്യാസ രേഖകളും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിയാണ് ലോകായുക്തയെ സമീപിച്ചത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ഷാഹിദ കമാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കസാഖിസ്താൻ സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *