Kerala

വീണ്ടും നവജാത ശിശു മരണം; അട്ടപ്പാടിയിൽ ഈ ആഴ്ചയിലെ രണ്ടാമത്തേത്

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. അട്ടപ്പാടി തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. അട്ടപ്പാടിയിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്.

ഈയാഴ്ച ഇതിന് മുൻപ് മരിച്ച നവജാത ശിശുവിന്റെ അമ്മ ഇന്ന് രാവിലെ മരിച്ചിരുന്നു. അട്ടപ്പാടി കുറവൻ കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസിയാണ് മരിച്ചത്. അരിവാൾ രോഗ ബാധിതയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *