Kerala

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായി; വീട് വിട്ടിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പോക്കര്പറമ്പിൽ ഷാബിയുടെ മകന്‍ 14 വയസ്സുള്ള ആകാശാണ് മരിച്ചത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഉള്ള മനോവിഷമത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഇറങ്ങി പോയതാന്നെന്നും പറയുന്നു.

ഇന്ന് രാവിലെ കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുുകയായിരുന്നു . മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *