Kerala

സിപിഎം കമ്മിറ്റികളുടെ ലയനം തിരിച്ചടിയായി; എറണാകുളത്ത് സ്ഥാനം നഷ്ടപ്പെട്ട് നേതാക്കള്‍, കൂട്ടപ്പരാതി

എറണാകുളത്ത് വിവിധകമ്മറ്റികളുടെ ലയനവും കൂട്ടിച്ചേര്‍ക്കലും നടന്നതോടെ സ്ഥാനം നഷ്ടപെട്ടത് ജില്ലയിലെ ചില മുതിർന്ന നേതാക്കൾക്ക് .ഇതോടെ സി.പി.എം നേതൃത്വത്ത പരാതിയുമായി സമീപിച്ചിരിക്കുയാണ് ഈ നേതാക്കൾ. സ്ഥാനം നഷ്ടപ്പെട്ടവര്‍ക്കൊപ്പം, കമ്മറ്റികളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരും അതത് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് വിവിധ മേല്‍ക്കമ്മറ്റികള്‍ക്ക് പരാതി നല്‍കി.

സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിക്കും, സംസ്ഥാന സെക്രട്ടറിയേറ്റിനുമാണ് നേതാക്കൾ പരാതി നല്‍കിയിരിക്കുന്നത്.സിപിഎമ്മിൽ ഇത് അസാധാരണ നടപടിയാണ്. സി.പി.എം ജില്ലാ സമ്മേളനം അടുത്തമാസം രണ്ടാം വാരം നടക്കാനിരിക്കെയാണ് നേതാക്കളുടെ പരാതികള്‍. ലയനം വന്നതോടെ 260ല്‍പ്പരം ലോക്കല്‍ കമ്മറ്റികളില്‍ 60 ലോക്കല്‍ കമ്മറ്റികളാണ് ഇല്ലാതായത്.കൂടാതെ 20ഏരിയ കമ്മറ്റികള്‍ 16ലെയ്ക്കും ചുരുങ്ങി.

ഇതോടെയാണ് ജില്ലയിൽ വര്‍ഷങ്ങളായി പാര്‍ട്ടി സംഘടനാപദവികളിലിരുന്നവര്‍ക്ക് സ്ഥാനം നഷ്ടമായത്.അതോടൊപ്പം കുറഞ്ഞത് അഞ്ചുവനിതകളെങ്കിലും ജില്ലാകമ്മറ്റിയില്‍ ഉണ്ടാകണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിബന്ധന നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് ഇനിയും ജില്ലയിൽ സ്ഥാനം നഷ്ടമാകും. ലോക്കല്‍ കമ്മറ്റികളില്‍ പരമാവധി 15അംഗങ്ങളും, ഏരിയ കമ്മറ്റികളില്‍ വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ 16മുതല്‍ 21 അംഗങ്ങളുമാണ് ഉള്‍പ്പെടുക.എന്തായാലും ജില്ലയിലെ നേതാക്കളുടെ പരാതികളില്‍ അന്തിമതീരുമാനമെടുക്കേണ്ടത് സംസ്ഥാന സെക്രട്ടറിയേറ്റാണ്. കൂടുതല്‍ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലാ സമ്മേളനത്തിൽ വിഷയം ചര്‍ച്ചയ്ക്ക് വഴിവയ്ക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *