Kerala

കൊച്ചിയിൽ ഇടിയോടിടി; നിയന്ത്രണംവിട്ട ബസ് 13 വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി കൊച്ചിയില്‍ വൻ അപകടം. റോഡിന് സിഡിയിൽ നിര്‍ത്തിയിട്ട കാറുകള്‍ അടക്കം പതിമൂന്നോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. വാഹനങ്ങളില്‍ ഉണ്ടായിരുന്ന നിരവധി യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കുപറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി ഇന്ന് രാവിലെയോടെയാണ് രാവിലെ 11മണിയോടെ കൊച്ചി ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപം അപകടമുണ്ടായത്.

ഫോര്‍ട്ട് കൊച്ചയില്‍ നിന്ന് കാക്കനാട്ടേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു.ആദ്യം റോഡിന് വശത്ത് നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചത്.ഇതോടെ ഓട്ടോ തലകീഴായി മറിഞ്ഞു. ഇതിനുപിന്നാലെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളിലും ഒന്നിനു പിറകെ ഒന്നായി ബസ് ചെന്നിടിക്കുകയായിരുന്നു.

അപകടത്തിൽ പതിമൂന്നോളം വാഹനങ്ങള്‍ക്ക് വലിയതോതിലുള്ള കേടുപാടുണ്ടായി.ചില കാറുകളുടെ മുന്‍ഭാഗവും വശങ്ങളും പൂര്‍ണമായി തകര്‍ന്നിട്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ പ്രദേശത്ത് വൻ ഗതാഗത കുറിക്കാൻ ഉണ്ടായത്. തുടർന്ന് പൊലീസെത്തി വാഹനങ്ങൾ മാറ്റിയശേഷമാണ് ​ഗതാ​ഗതം പുനരാരംഭിക്കുകയായിരുന്നു.

ബസിന്റെ ബ്രേക്ക് പെഡല്‍ പൊട്ടിയ നിലയിലാണ്. ബസ് അമിത വേഗതയിലാണ് വന്നതെന്നും ദൂരെനിന്നു ബസിന്റെ വരവ് കണ്ട് ആളുകള്‍ ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *