Kerala

ഭൂമി ഇടപാട് ആരോപണം: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഐഎസ്ആർഒ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാനായി നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട്ടിൽ ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി തള്ളിയത്.ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ എസ് വിജയൻ ആയിരുന്നു ഹർജി സമർപ്പിച്ചത്. നേരത്തെ വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു.

ഐഎസ്ആർ ചാരക്കേസ് കാലത്ത് പേട്ട സിഐയായിരുന്നു എസ് വിജയൻ. കേസന്വേഷണത്തെ സ്വാധീനിക്കാൻ സിബിഐ മുൻ ജോയിന്റ് ഡയറക്ടർ രാജേന്ദ്ര നാഥ് കൗൽ, ഡിവൈഎസ്‌പി ഹരിവത്സൻ എന്നിവർക്ക് നമ്പി നാരായാണൻ തമിഴ്‌നാട്ടിൽ ഭൂമി നൽകിയെന്നാണ് എസ് വിജയന്റെ ആരോപണം. എന്നാല്‍, ഉന്നയിക്കപ്പെട്ട ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹർജിക്കാർക്ക് ഹാജരാക്കാനായിട്ടില്ല എന്ന് ഹൈക്കോടതി പറഞ്ഞു.രേഖകളില്ലാത്തതിനാലാണ് വിജയന്റെ ഹർജി ഹൈക്കോടതി തള്ളിയത്.

അതേസമയം, കൂടുതല്‍ രേഖകളുണ്ടെങ്കില്‍ അവയുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *